താഹ ഫസല്‍ ജയില്‍ മോചിതനായി; സുപ്രീംകോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് താഹ

തൃശ്ശൂര്‍: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസല്‍ ജയില്‍ മോചിതനായി. സര്‍ക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്നും സി.പി.എമ്മിന്റെ യാതൊരു സഹായവും ലഭിച്ചില്ലെന്നും താഹ ജയില്‍ മോചിതനായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു താഹ ഫസലിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ സുപ്രീംകോടതിയെ സമീപിച്ചത്. മറ്റൊരു പ്രതി അലന്‍ ഷുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവച്ചു. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്രാജാണ് താഹക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് എന്‍ഐഎക്ക് വേണ്ടി ഹാജരായത്. നിരോധിത സംഘടനയില്‍പ്പെട്ട യുവാക്കള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു എന്‍.ഐ.എയുടെ വാദം.

Top