കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞ് കര്‍ണാടകയുടെ കോവിഡ് നിയന്ത്രണം, യാത്രക്കാര്‍ പെരുവഴിയില്‍
November 19, 2021 11:58 am

മാക്കൂട്ടം: കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ അതിര്‍ത്തിയായ മാക്കൂട്ടത്ത് കര്‍ണ്ണാടക അധികൃതര്‍ തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പറഞ്ഞാണ് നടപടി.