ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം റദ്ദാക്കി; വിശദമായ അന്വേഷണത്തിന് ഉത്തരവ്
February 22, 2021 4:49 pm

തിരുവനന്തപുരം: ഇഎംസിസി-കെഎസ്‌ഐഎൻസി ധാരണാപത്രം സർക്കാർ റദ്ദാക്കി. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയത്.