ഡൽഹി മലിനീകരണം: തലസ്ഥാന നഗരിയെ രക്ഷിക്കാൻ വെള്ളമൊഴിച്ച് അഗ്നിശമന സേന

ന്യൂഡൽഹി: തലസ്ഥാന നഗരിയെ അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് മോചിപ്പിക്കാൻ പരിശ്രമിക്കുകയാണ് ഡൽഹി അഗ്നിശമന സേന.

നഗരത്തിലെ റോഡുകളിലും മറ്റും മാലിന്യങ്ങൾ ഉണ്ടെകിൽ അവ കണ്ടെത്താനും നിയന്ത്രിക്കാനും സർക്കാർ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഡൽഹി അഗ്നിശമന സേനയും പ്രവർത്തനങ്ങൾ ശക്തമാക്കിയത്.

53 ഫയർസ്റ്റേഷനുകളിൽ 50 എണ്ണത്തിനെയും ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചുവെന്നും, വൃക്ഷങ്ങകളിലും, തെരുവുകളിലും പൊടിപടലങ്ങൾ ഉണ്ടെകിൽ വെള്ളം തളിയ്ക്കാനും നിർദേശം നൽകിയതായി ഡിഎഫ്എസ് ഡയറക്ടർ ജിസി മിശ്ര പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ്, ഡൽഹി ജൽ ബോർഡ്, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ വകുപ്പുകളും ഡൽഹിയിലെ റോഡുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡൽഹി പരിസ്ഥിതി സെക്രട്ടറി കേശവ് ചന്ദ്ര വ്യക്തമാക്കി.

വായു മലിനീകരണം കൂടുതലുള്ള ആനന്ദ് വിഹാർ, ആർ.കെ. പുരം, പഞ്ചാബി ബാഗ്, മഥുര റോഡ്, നോർത്ത് കാമ്പസ് തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ സമയം ഉപയോഗപ്പെടുത്തി മലിനീകരണം കുറയ്‌ക്കണമെന്നും സേനയ്ക്ക് നിർദേശം നൽകി.

ഉണങ്ങിയ മണ്ണ് ഉയർന്ന് പൊങ്ങാൻ കാറ്റ് വീശുന്നിലെങ്കിലും , ഒരു വാഹനം കടന്നുപോകുമ്പോൾ അതിന്റെ കാറ്റിൽ പൊടി പടലങ്ങൾ പൊങ്ങി വരുമെന്നും, വാഹനങ്ങളാണ് ഒരു തരത്തിൽ കുടുതൽ മലിനീകരണം ഉണ്ടാക്കുന്നതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

സേനയ്ക്ക് പരിമിതികൾ ഉണ്ടെന്നും എന്നാൽ വെള്ളം തളിയ്ക്കുന്നതിലൂടെ പൊടിപടലങ്ങൾ ക്രമേണ കുറയുമെന്നും, ഇതിനായി പരിശ്രമിക്കുന്നതിന് ഞങ്ങൾക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലെന്നും ജിസി മിശ്ര അറിയിച്ചു.

ഞങ്ങൾ തീ കെടുത്താൻ ശ്രമിക്കുന്നവരാണ് എന്നാൽ ഈ സാഹചര്യത്തിൽ വെള്ളവും ഞങ്ങളുടെ ഉപകരണങ്ങളും ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് : രേഷ്മ പി.എം

Top