തബുവിന്റെ ‘എ സ്യുട്ടബിൾ ബോയ്’ ട്രെയിലര്‍ പുറത്തിറങ്ങി

താരറാണി തബു, ഇഷാൻ ഖട്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായർ ഒരുക്കുന്ന ടിവി സീരിയസ് ‘എ സ്യുട്ടബിൾ ബോയ്’ ട്രെയിലര്‍ പുറത്തിറങ്ങി. വിക്രം സേത്തിന്റെ എ സ്യുട്ടബിൾ ബോയ് എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന സീരിയസ് നെറ്റ്ഫ്ലിസിലൂടെ ആദ്യ എപ്പിസോഡ് ഒക്ടോബർ 23ന് പുറത്തിങ്ങും.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മാന്‍ കപൂര്‍ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും എത്തുന്നു. 24കാരനായ മാനും 48കാരിയായ സയീദയും തമ്മിലുള്ള പ്രണയവും സിനിമയുടെ പ്രധാന വിഷയമാണ്. താന്യ മണികട്ട്‌ല, രസിക ദുഗള്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇംഗ്ലിഷിലാണ് സീരീസ് ഒരുക്കുന്നത്. ജൂലൈയില്‍ ബിബിസ് വണ്ണിലൂടെ സീരിസ് സംപ്രേഷണം ചെയ്തിരുന്നു.

Top