അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം വി ചന്ദ്രശേഖര്‍ അന്തരിച്ചു

ചെന്നൈ: മൂന്ന് തവണ ദേശീയ ചാമ്പ്യനും അര്‍ജുന ജേതാവായ ടേബിള്‍ ടെന്നിസ് താരം വി ചന്ദ്രശേഖര്‍ അന്തരിച്ചു. ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കിടെയായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. മൂന്ന് തവണ ദേശീയ ചാമ്പ്യനായ താരമാണ് ചന്ദ്രശേഖര്‍. 1982ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അദ്ദേഹം സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. 84ല്‍ കാല്മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും പരിശീലകനായി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്തിയിരുന്നു

Top