കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ടേബിൾ ടെന്നീസിൽ സിംഗപ്പൂരിനെ തകർത്തു

ബർമിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. ടേബിൾ ടെന്നീസ് പുരുഷ ഇനത്തിലാണ് സ്വർണം നേടിയത്. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് സ്വർണം നേടിയത്.

വനിതാ ലോൺ ബോൾ ടീമും ഇന്ന രാജ്യത്തിനായി സ്വർണം നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന ഫോർസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്തായിരുന്നു സ്വർണനേട്ടം. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ലോൺ ബോൾ ടീമിന്റെ ആദ്യ ഫൈനൽ കൂടിയായിരുന്നു ഇത്. ഇതോടെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം അഞ്ചായി.

17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം. ലവ്‌ലി ചൗബെ, നയൻമോനി സൈക്കിയ, രൂപ റാണി ടിർകി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡൽ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി.

Top