ചേര്‍ത്തല:യാത്രക്കാര്‍ മറന്നു വെയ്ക്കുന്ന സാധനങ്ങള്‍ ലേലം ചെയ്ത് കെഎസ്ആര്‍ടിസി. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് ഇത്തരത്തിലൊരു ലേലം നടന്നത്. ടാബ്, മൊബൈല്‍ ഫോണ്‍,കുട,ബാഗുകള്‍ എന്നിങ്ങനെ യാത്രക്കാര്‍ മറന്നു വെയ്ക്കുന്ന എല്ലാ സാധനങ്ങളും ലേലം ചെയ്ത് കെഎസ്ആര്‍ടിസി മാതൃകയായിരിക്കുന്നത്.
വിപണിയില്‍ 7000 രൂപ വരെ വിലയുള്ള ടാബാണ് 826 രൂപയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. 700 രൂപ വിലയും 18 ശതമാനം നികുതിയും ഉള്‍പ്പെടെയാണ് 826 രൂപ. അഞ്ചു സ്മാര്‍ട് ഫോണ്‍, 20 കീപാഡ് ഫോണ്‍, 28 കുടകള്‍, ഇരുപതോളം ബാഗുകളും പഴ്സുകളും തുടങ്ങിയവ ലേലത്തില്‍ വിറ്റു പോയി.
ശരാശരി 300 രൂപ നിരക്കിലാണു സ്മാര്‍ട് ഫോണുകള്‍ ലേലത്തില്‍ പോയത്. ബാഗുകളും പഴ്സുകളുമെല്ലാം ശരാശരി 100 രൂപ നിരക്കിലും കുടകള്‍ 40 രൂപ നിരക്കിലുമാണ് വിറ്റഴിഞ്ഞത്. എണ്ണായിരത്തിലേറേ രൂപയാണ് ലേലത്തിലൂടെ കെഎസ്ആര്‍ടിസിക്കു ലഭിച്ചത്.