മിതാലിയുടെ ബയോപിക്കില്‍ അഭിനയിക്കുമോ? തപ്‌സിയുടെ തീരുമാനം ഇങ്ങനെ . .

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരം മിതാലി രാജിന്റെ ബയോപിക്കിനെപ്പറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് നടി തപ്‌സി പന്നു. മിതാലിയായി തപ്‌സി വേഷമിടുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കായിക ഇനങ്ങളോട് തനിക്ക് വളരെ താത്പര്യമുണ്ടെന്നും അതുകൊണ്ടാവാം ധാരാളം ബയോപിക്കുകള്‍ തന്നെ തേടി വരുന്നതെന്നും തപ്‌സി പ്രതികരിച്ചു. തന്നെ തേടി വന്ന സ്‌പോര്‍ട്‌സ് സിനിമകള്‍ക്ക് എണ്ണമില്ലെന്നും തപ്‌സി ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

‘മിതാലി രാജിനെപ്പറ്റിയുള്ള ബയോപിക്കും എന്നെത്തേടി വന്നിരുന്നു. സിനിമയുടെ ഭാഗമാവാന്‍ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, അത് സംഭവിക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും തപ്‌സി പറഞ്ഞു. ഇതിന് മുന്‍പ് സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്സി വേഷമിട്ടിരുന്നു.

Top