ടി20 ലോകകപ്പ് ; വിജയിയെ പ്രവചിച്ച് വസിം അക്രം

കൊവിഡ് വ്യാപനം ക്രിക്കറ്റ് ലോകത്തെയും പ്രതിസന്ധിയിലാക്കി. ഇതിനിടയിലും ടി20 ലോകകപ്പിന് തയാറാവുകയാണ് ടീമുകൾ . ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന ലോകകപ്പിൻെറ വേദി മാറ്റാനുള്ള സാധ്യതകളുമുണ്ട് . ഒക്ടോബറിൽ നടക്കേണ്ട ലോകകപ്പിലെ ടീം സാധ്യതകൾ വിലയിരുത്തുകയാണ് മുൻ പാകിസ്ഥാൻ നായകൻ വസിം അക്രം.

4  ടീമുകളാണ് അക്രത്തിൻെറ അഭിപ്രായത്തിൽ കിരീടത്തിന് ഏറ്റവും സാധ്യതയുള്ളവ‍ർ. ഇതിൽ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയാണ് അദ്ദേഹത്തിൻെറ ഫേവറിറ്റ്സ്. “പ്രധാന ടീമുകളിൽ ഇന്ത്യയാണ് എൻെറ ഫേവറിറ്റ്സ്. ടി20 ക്രിക്കറ്റിൽ ഒട്ടും ഭയമില്ലാതെയാണ് അവ‍ർ കളിക്കുന്നത്. ഇംഗ്ലണ്ടും കിരീടം നേടാൻ ഏറെ സാധ്യതയുള്ള ടീമാണ്,” അക്രം പറഞ്ഞു.

ന്യൂസിലൻറ് മികച്ച ടീമാണെന്ന് പറഞ്ഞ അക്രം, വെസ്റ്റ് ഇൻഡീസിനെ എതിരാളികൾ ഭയക്കണമെന്നും പറഞ്ഞു. ഏറ്റവും മികച്ച താരങ്ങളുമായി വിൻഡീസെത്തിയാൽ അവ‍ർ കിരീടം നേടിയേ മടങ്ങൂവെന്നും അദ്ദേഹം കരുതുന്നു. സ്വന്തം രാജ്യമായ പാകിസ്ഥാൻ കപ്പടിക്കണമെന്ന് തന്നെയാണ് തൻെറ ആഗ്രഹമെന്നും അക്രം പറഞ്ഞു.

Top