വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ നാളെ; ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ

സിഡ്നി: വനിത ട്വന്റി 20 ലോകകപ്പില്‍ നാളെ സെമിഫൈനല്‍ നടക്കും. ആദ്യ സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആയിരിക്കും മത്സരിക്കുക. നാളെ രാവിലെ 9.30ന് ആണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ സെമി നടക്കുക.

രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബി ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ നേരിടുന്നതാണ്. ഉച്ചയ്ക്ക് ശേഷമായിരിക്കും രണ്ടാം സെമി നടക്കുക.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയത് ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മെല്‍ബണില്‍ വച്ചാണ് ലോകകപ്പ് ഫൈനല്‍ നടക്കുക.

Top