ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 അവസാന മത്സരം ഇന്ന് ; ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം

ന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം. മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഓപ്പണിങ്ങില്‍ രോഹിത്ത് ഇന്ന് ഫോമിലെത്തുമെന്ന് പ്രതീക്ഷിക്കാം. ശ്രേയസ് അയ്യരെ മാറ്റി സഞ്ജുവിനെയോ മനീഷ് പാണ്ഡയെയോ പരിഗണിച്ചേക്കും. മുഹമ്മദ് ഷമിയും അവസാന മത്സരം കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ശിവം ദുബെയെ വണ്‍ഡൗണായി തന്നെ ഇറക്കിയേക്കും.

Top