ടി20 ലോകകപ്പ് യോഗ്യതാ മത്സരം; എട്ട് വിക്കറ്റ് തോല്‍വിയുമായി മ്യാന്‍മര്‍

ക്വാലാലംപൂര്‍: ടി20 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിന് തോല്‍വി. വിജയലക്ഷ്യമായ 6 റണ്‍സ് പിന്തുടര്‍ന്ന മലേഷ്യ 1.4 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. മലേഷ്യയ്ക്കായി സുഹാന്‍ അല്‍ഗരത്നം ഏഴു റണ്‍സും എസ് മുനിയാണ്ടി 4 റണ്‍സുമെടുത്തു പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ കളി അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും രണ്ട് റണ്‍സെടുക്കുന്നതിനിടയില്‍ അവരുടെ രണ്ടു വിക്കറ്റുകള്‍ പിഴുത് മ്യാന്‍മാര്‍ ഞെട്ടിച്ചു. എന്നാല്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമാകും മുന്‍പ് മലേഷ്യ ലക്ഷ്യത്തിലെത്തി.

Top