ടി20 ലോകകപ്പ്: സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ തിരിച്ചെത്തി. പരിക്കില്‍ നിന്ന് മോചിതനായ ഇര്‍വിന്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരും.

പേശിവലിവ് മൂലമാണ് ഇര്‍വിന്‍ ടീമില്‍ നിന്ന് വിട്ടുനിന്നത്. താരത്തിനൊപ്പം പരിക്കില്‍ നിന്ന് മോചിതരായ ടെന്‍ഡായ് ചത്താര, വെല്ലിങ്ടണ്‍ മസാകഡ്‌സ, മില്‍ട്ടണ്‍ ഷുംബ എന്നിവരും ടീമിൽ ഇടം നേടി. പേസ് ബൗളര്‍ ബ്ലെസ്സിങ് മുസറബനിയും ടീമില്‍ തിരിച്ചെത്തി.

പരിചയസമ്പന്നരായ റെഗിസ് ചക്കബ്വ, സിക്കന്ദര്‍ റാസ, സീന്‍ വില്യംസ്, ബ്രാഡ്‌ലി ഇവാന്‍സ്, ടോണി മുനിയോങ്ങ, ക്ലൈവ് മഡാന്‍ഡെ എന്നിവരും ടീമിലുണ്ട്. തഡിവാനഷെ മറുമനി, ഇന്നസെന്റ് കൈയ്യ, കെവിന്‍ കസുസ, വിക്ടര്‍ ന്യായുച്ചി, തനക ഷിവാംഗ എന്നിവര്‍ റിസര്‍വ് താരങ്ങളാണ്.

ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 17 നാണ് സിംബാബ്‌വെയുടെ ആദ്യ മത്സരം. സിംബാബ്‌വെയ്ക്ക് യോഗ്യതാമത്സരങ്ങള്‍ കളിക്കണം.

Top