ടി20; ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെ നേരിടും, ദക്ഷിണാഫ്രിക്കയുടെ എതിരാളി ഇംഗ്ലണ്ട്

ദുബായ്: ടി20 ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെ നേരിടും. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി ഇംഗ്ലണ്ടാണ്. മരണഗ്രൂപ്പായ എയില്‍ ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ സെമി സാധ്യത നിലനില്‍ക്കുന്നത് മൂന്ന് ടീമുകള്‍ക്കാണ്.

വെറ്ററന്‍ താരം ഡ്വയിന്‍ ബ്രാവോ ഇന്നത്തെ മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കും. ജയത്തോടെ തല ഉയര്‍ത്തി മടങ്ങാനാവും അവരുടെ ശ്രമം. സെമിയില്‍ എത്തില്ലെങ്കിലും വെസ്റ്റിന്‍ഡീസ് മനസ്സുവെച്ചാല്‍ ഓസ്ട്രേലിയുടെ കുതിപ്പ് തടയാന്‍ കഴിയും. സെമി ഉറപ്പിക്കാന്‍ ഓസീസിന് ഇന്നത്തെ ജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരായ വമ്പന്‍ വിജയം ഓസ്ട്രേലിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ്. ഓസ്ട്രേലിയ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ജയം അനിവാര്യമാണ്. കളിച്ച നാല് മത്സരങ്ങളും വിജയിച്ചു മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട് ആണ് സെമി ബെര്‍ത്ത് ഉറപ്പിച്ച ഏക ടീം. അത് കൊണ്ട് തന്നെ ഇന്ന് തോറ്റാലും ടീമിന് പ്രശ്‌നമില്ല.

 

 

 

Top