ടി-20 ലോകകപ്പ്; ഇന്ന് അഫ്ഗാനിസ്ഥാനും സ്‌കോട്ട്ലന്‍ഡും നേർക്കുനേർ

ഷാർജ: ടി-20 ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥനും സ്‌കോട്ട്‌ലന്‍ഡും പരസ്പരം ഏറ്റുമുട്ടും. സൂപ്പര്‍ 12 രണ്ടാം ഗ്രൂപ്പില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ മത്സരം കളിച്ചാണ് സ്‌കോട്ട്‌ലന്‍ഡ് എത്തിയത്. സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ടി-20 ലോകകപ്പ് ആദ്യ റൗണ്ടില്‍ പ്രവേശിക്കുന്നത്.

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ചാമ്പ്യന്മാരായി സൂപ്പര്‍ 12ല്‍ പ്രവേശിച്ച സ്‌കോട്ട്‌ലന്‍ഡ് അഫ്ഗാനിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ചുരുങ്ങിയ കാലം കൊണ്ട് മികച്ച ലിമിറ്റഡ് ഓവര്‍ ടീമായി മാറിയ അഫ്ഗാനിസ്ഥാന്‍ ജയത്തോടെ തുടങ്ങാനാണ് കളത്തിലിറങ്ങുക.

സ്‌കോട്ട്‌ലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ 6 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. 6 തവണയും അഫ്ഗാനിസ്ഥാന്‍ വിജയിച്ചു. എന്നാല്‍, അവസാനം ഇരുവരും ഏറ്റുമുട്ടിയത് അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.

 

Top