ടി20 ലോകകപ്പ്: വമ്പന്‍ ജയവുമായി ശ്രീലങ്ക സൂപ്പര്‍ 12ല്‍

ദുബായ്: ടി20 ലോകകപ്പിലെ യോഗ്യതാ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ വമ്പന്‍ ജയവുമായി സൂപ്പര്‍ 12ല്‍ ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിനെ വെറും 44 റണ്‍സിന് പുറത്താക്കിയ ശ്രീലങ്ക 7.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 11 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാന്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് ടീമില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റര്‍. സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ് 10 ഓവറില്‍ 44ന് ഓള്‍ ഔട്ടായി.

ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ പാത്തും നിസങ്കയെ(0) നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സെത്തിയപ്പോള്‍ ചരിത അസലങ്കയെയും(0) നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ കുശാല്‍ പേരേരയും(33) അവിഷ്‌ക ഫെര്‍ണാണ്ടോയും(2) ചേര്‍ന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

Top