ടി 20 ലോകകപ്പ് സെമി; ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ടി 20 ലോകകപ്പിലെ ന്യൂസിലൻഡ്-പാകിസ്താൻ സെമിഫൈനലിൽ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും അവസാന സൂപ്പർ-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെയാണ് ഇന്ന് അണിനിരത്തിയത്.

ഇന്ന് ജയിക്കുന്നവർ നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ജേതാക്കളെ ഫൈനലിൽ 13-ാം തിയതി നേരിടും. ലോകകപ്പുകളിൽ തുടർച്ചയായി അഞ്ചാമത്തെ സെമിഫൈനലിലാണ് ന്യൂസിലൻഡ് കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ഉച്ചക്ക് 1.30ന് അഡ്‍ലെയ്‌ഡിലാണ് കളി.

Top