ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്‌കോട്‌ലാന്‍ഡ്

ടി20 ലോകകപ്പ് രണ്ടാം യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് റണ്‍സിന് തോല്‍പിച്ച് സ്‌കോട്‌ലാന്‍ഡ്. 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോട്‌ലാന്‍ഡിന് വേണ്ടി ബ്രാഡ്ലി വീല്‍സ് മൂന്നും ക്രിസ് ഗ്രീവ്സ് രണ്ട് വിക്കറ്റും നേടി.

വന്‍ താരനിരയുമായി എത്തിയ ബംഗ്ലാദേശിന് 141 റണ്‍സ് ലക്ഷ്യം നല്‍കിയ സ്‌കോട്‌ലാന്‍ഡ് എതിരാളികളെ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സിന് വീഴ്ത്തുകയായിരുന്നു. സ്‌കോട്‌ലാന്‍ഡിന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയ ക്രിസ് ഗ്രീവ്‌സ് ബൗളിംഗിലും രണ്ട് വിക്കറ്റ് നേടി.

തുടക്കം മുതല്‍ സ്‌കോട്‌ലാന്‍ഡ് മികച്ച ബൗളിങ് ആണ് നടത്തിയത്. സൗമ്യ സര്‍ക്കാരിനെയും ലിറ്റണ്‍ ദാസിനെയും അവര്‍ ആദ്യം തന്നെ പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബും മുഷ്ഫിക്കുര്‍ റഹിമും ചേര്‍ന്ന് ബംഗ്ലാദേശിനെ ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും 47 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടിനെ രണ്ട് ഓവറുകളുടെ വ്യത്യാസത്തില്‍ പുറത്താക്കി സ്‌കോട്‌ലാന്‍ഡ് മികച്ച തിരിച്ചുവരവ് നടത്തി.

 

Top