ടി20 ലോകകപ്പ് ഫൈനൽ: ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം

മെൽബൺ: ടി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 38 റൺസെടുത്ത ഷാൻ മസൂദ് ആണ് പാക്കിസ്ഥാൻറെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28ഉം മുഹമ്മദ് റിസ്‌വാൻ 15ഉം റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിനായി സാം കറൻ നാലോവറിൽ 12 റൺസിന് മൂന്നും ആദിൽ റഷീദ് നാലോവറിൽ 22 റൺസിന് രണ്ടും വിക്കറ്റെടുത്തു.

Top