ടി20 ലോകകപ്പ്; ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ടീമിലില്ല. അതേസമയം, ദേശീയ ടീമില്‍ നിന്ന് ഏറെക്കാലം പുറത്തായിരുന്ന പേസര്‍ ടൈമല്‍ മില്‍സ് ടീമില്‍ തിരിച്ചെത്തി.

പരിക്കേറ്റ ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടും ലോകകപ്പ് ടീമിലില്ല. ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്താനുള്ള ആഗ്രഹം നേരത്തെ റൂട്ട് അറിയിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല.

വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും ഹണ്‍ഡ്രഡിലും നടത്തിയ മികച്ച പ്രകടനമാണ് ടൈമല്‍ മില്‍സിനെ ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള കാരണം.ഓയിന്‍ മോര്‍ഗന്‍ തന്നെയാണ് ഇംഗ്ലണ്ട് നായകന്‍.

 

Top