ടി20 ലോകകപ്പ്; ഇന്ത്യ-പാക് ഫൈനല്‍ വിജയികളെ പ്രവചിച്ച് അക്തര്‍

കറാച്ചി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ പ്രവചിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടുമെന്നും അക്തര്‍ പ്രവചിച്ചിട്ടുണ്ട്.

ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല.ഏകദിന, ടി20 ലോകകപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണ ?ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ-പാക് പോരാട്ടമുണ്ട്.

തോന്നുന്നു, ഇത്തവണ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമെന്നും പാക്കിസ്ഥാന്‍ കിരീടം നേടുമെന്നും. യുഎഇയിലെ സാഹചര്യങ്ങള്‍ ഇന്ത്യക്കും പാക്കിസ്ഥാനും ഒരുപോലെ അനുകൂലമാണെന്നും സ്‌പോര്‍ട്‌സ് ടോക്കിനോട് അക്തര്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോകകപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോകകപ്പ് കൊവിഡിനെത്തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വിച്ഛേദിച്ചശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്.

2019ലെ ഏകദിന ലോകകപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാക്കിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം.

 

 

Top