ടി-20 ലോകകപ്പ്; ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം

ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നമീബിയക്കെതിരെ ശ്രീലങ്കയ്ക്ക് അനായാസ ജയം. നമീബിയയെ 96 റണ്‍സിനു പുറത്താക്കിയ ശ്രീലങ്ക 13.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. നമീബിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയാണ് കളിയിലെ താരം. ഭാനുക രാജപക്‌സെ (42 നോട്ടൗട്ട്), അവിഷ്‌ക ഫെര്‍ണാണ്ടോ (30 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്നാണ് ശ്രീലങ്കയെ വിജയിച്ചത്. ജയത്തോടെ ശ്രീലങ്ക ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെ മറികടന്ന് ഒന്നാമതെത്തി.

മഹീഷ തീക്ഷണയുടെ ബൗളിംഗില്‍ തകര്‍ന്നടിഞ്ഞ നമീബിയക്ക് ഒരിക്കല്‍ പോലും മത്സരത്തിലേക്ക് തിരികെ വരാനായില്ല. 29 റണ്‍സെടുത്ത ക്രെയ്ഗ് വില്ല്യംസ് അവരുടെ ടോപ്പ് സ്‌കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് എറാസ്മസ് 20 റണ്‍സെടുത്തു. ഇരുവരെ കൂടാതെ ജെജെ സ്മിറ്റ് (12) മാത്രമാണ് ഇരട്ടയക്കം കടന്നത്. ശ്രീലങ്കക്കായി തീക്ഷണ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലഹിരു കുമാര, വനിന്ദു ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 26 റണ്‍സെടുക്കുന്നതിനിടെ ശ്രീലങ്കക്ക് 3 വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും ഭാനുക രാജപക്‌സെയും ചേര്‍ന്ന 74 റണ്‍സ് കൂട്ടുകെട്ട് അവരെ അനായാസ ജയത്തിലെത്തിക്കുകയായിരുന്നു.

 

Top