ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ശ്രീലങ്ക

സിഡ്നി: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഒന്നിലെ അവസാന സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സിഡ്നിയിൽ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാൽ ഇംഗ്ലണ്ടിൻറെ സമ്മർദ്ദമേറും. ശ്രീലങ്കയെ വീഴ്ത്തിയാൽ മാത്രമെ ഇംഗ്ലണ്ടിന് സെമിയിലെത്താനാവു. സെമി പ്രതീക്ഷ അവസാനിച്ച ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്കക്കാകട്ടെ ഇത് അഭിമാനം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ്.

ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ടിന് അഞ്ചും ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും ഏഴും പോയൻറ് വീതമാണുള്ളത്. ഇന്ന് ലങ്കയെ കീഴടക്കിയാൽ ഏഴ് പോയൻറും മികച്ച നെറ്റ് റൺറേറ്റുമുള്ള ഇംഗ്ലണ്ട് ന്യൂസിലൻഡിനൊപ്പം ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവും. ന്യൂസിലൻഡിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യൻമാരാവാണമെങ്കിൽ വലിയ മാർജിനിലുള്ള വിജയം ഇംഗ്ലണ്ടിന് അനിവാര്യമാണ്.

Top