വനിതാ ട്വന്റി 20 ലോകകപ്പ്; ഇന്ത്യയ്ക്ക് 185 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 185 റണ്‍സ് വിജയലക്ഷ്യം. അലീസ ഹീലിയുടെയും ബെത്ത് മൂണിയും ഓസ്ട്രേലിയക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

39 പന്തുകള്‍ നേരിട്ട ഹീലി അഞ്ചു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സ് എടുത്താണ് പുറത്തായത്. അതേസമയം 54 പന്തുകള്‍ നേരിട്ട മൂണി 10 ഫോറുകളടക്കം 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Top