ടി20 പരമ്പരയില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുത്തു. 41 റണ്‍സെടുത്ത മെന്‍ഡിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

മറുപടിയായി 8 വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് 20 ഓവറില്‍ 134 റണ്‍സെടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ. 41 റണ്‍സ് നേടി മില്ലറും 34 റണ്‍സ് നേടി വാന്‍ഡെര്‍ ഡ്യൂസനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വച്ചു.

ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയുടെ ലസിത് മലിംഗ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ 14 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കായി ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് സൂപ്പര്‍ ഓവര്‍ എറിയാനെത്തിയത്. ഫെര്‍ണാണ്ടോയും തിസാര പെരേരയും ക്രീസിലുണ്ടായിട്ടും ശ്രീലങ്കക്ക് അഞ്ച് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Top