പാക്കിസ്ഥാനില്‍ നടത്താനിരുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മത്സരിക്കില്ല

ദുബായ്: പാക്കിസ്ഥാനില്‍ നടത്താനിരുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍നിന്നും ദക്ഷിണാഫ്രിക്ക പിന്മാറി എന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക മത്സരത്തില്‍ നിന്നും പിന്‍മാറിയത് കളിക്കാര്‍ക്ക് ജോലിഭാരമുണ്ടെന്ന കാരണത്താലാണ്. മാര്‍ച്ച് 12 മുതല്‍ 18വരെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആയിരുന്നു ദക്ഷണാഫ്രിക്ക പാക്കിസ്ഥാനില്‍ നടത്താനിരുന്നത്.

എന്നാല്‍ പരമ്പരയെക്കുറിച്ച് ഭാവിയില്‍ ആലോചിക്കാമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കിയത്. അടുത്തമാസം ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്താനിരിക്കെ പാക്കിസ്ഥാനിലും കളിക്കുന്നത് ജോലി ഭാരമുണ്ടാക്കുമെന്നാണ് ടീം പറയുന്നത്.

ദക്ഷിണാഫ്രിക്ക ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ശേഷം ഓസ്ട്രേലിയയുമായി 3 മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയും നടക്കുന്നതാണ്. പരമ്പരയ്ക്കുശേഷം ഇന്ത്യയിലേക്കും പ്രോട്ടിയാസ് സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top