ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടി ; ബാറ്റിംഗില്‍ ആദ്യ പത്തില്‍ രണ്ട് പേര്‍

ദുബായ്: ട്വന്റി20 റാങ്കിംഗില്‍ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മാത്രമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ലോകേഷ് രാഹുലും പത്താം സ്ഥാനത്തുള്ള രോഹിത് ശര്‍മയും മാത്രം.

ടീം റാങ്കിംഗില്‍ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകളിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ടെസ്റ്റ്, ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പന്ത്രണ്ടാം സ്ഥാനത്താണ്. മുന്‍ നായകന്‍ എംഎസ് ധോണിയാകട്ടെ 53ാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനാണ്.

ബൗളിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള യുസ്‌വേന്ദ്ര ചാഹല്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക താരം. നാലാം സ്ഥാനത്താണ് ചാഹല്‍. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിംദ് ഖാനാണ് ഒന്നാമത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബൂംമ്ര 21ാം സ്ഥാനത്താണ്. ഭുവനേശ്വര്‍ കുമാര്‍ 23ാം സ്ഥാനത്തും.

ട്വന്റി20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാരാരുമില്ല. 13ാം സ്ഥാനത്തുള്ള സുരേഷ് റെയ്‌നയാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍.

Top