ടി20 പരമ്പര; ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം എത്തുന്നു

gary

ന്ത്യയും അയര്‍ലന്‍ഡ് ടീമും തമ്മിലുള്ള പരമ്പരകളില്‍ അയര്‍ലന്‍ഡ് ടീമിനെ നയിക്കാനായി മുന്‍ ഇന്ത്യന്‍ താരം. ഇന്ത്യയില്‍ ജനിച്ച് പിന്നീട് അയര്‍ലന്‍ഡ് പൗരത്വം സ്വീകരിച്ച സിമി സിംഗാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനൊരുങ്ങുന്ന താരം. പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച സിമി സിംഗ് പഞ്ചാബിന്റെ അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബിന്റെ അണ്ടര്‍ 19 ടീമില്‍ നിന്ന് പുറത്താകുന്നതോടെയാണ് ഇന്ത്യ വിടാന്‍ സിമി സിംഗ് തീരുമാനിച്ചത്.

ഇന്ത്യന്‍ താരങ്ങളായ ഗുര്‍കീരത് സിംഗ്, മന്‍പ്രീത് ഗോണി എന്നിവര്‍ക്കൊപ്പം പഞ്ചാബ് ടീമില്‍ കളിച്ചിട്ടുള്ള സിമി, അയര്‍ലന്‍ഡില്‍ ചെന്നതിന് ശേഷം തന്റെ കഠിനമായ ക്രിക്കറ്റ് പരിശീലനം തുടരുകയായിരുന്നു. നിലവില്‍ ഇന്ത്യക്കെതിരെ താരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും ഒരു ഓള്‍ റൗണ്ടറായാണ്. വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുമ്പോള്‍ അയര്‍ലന്‍ഡിനെ നയിക്കുന്നത് ഗാരി വില്‍സനാണ്.

Top