ടി20 ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നെസ്‌ ടെസ്റ്റില്‍ പരാജയപ്പെട്ട് പുതുമുഖങ്ങള്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ചാഹറിനെ ഉള്‍പ്പെടുത്തിയേക്കും. രാഹുല്‍ തെവാട്ടിയ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂര്‍ണ കായികക്ഷമത കാണിക്കാത്ത സാഹചര്യത്തിലാണ് താരത്തെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ സ്റ്റാന്‍ബൈ താരമാണ് ചാഹര്‍. 21കാരനായ ചാഹര്‍ കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മാത്രമല്ല, 2019ല്‍ ഇന്ത്യക്ക് വേണ്ടി ടി20യില്‍ അരങ്ങേറിയ താരമാണ് ചാഹര്‍. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ചെങ്കിലും പിന്നീട് അവസരമൊന്നു ലഭിച്ചില്ല.

വരുണ്‍ ചക്രവര്‍ത്തിക്ക് പിന്നാലെ തെവാട്ടിയയും ബിസിസിഐയുടെ പുതിയ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദില്‍ വച്ച് നടന്ന രണ്ടാം അവസരത്തിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തിവാട്ടിയയോട് ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം പരിശീലനത്തിലാണ് തിവാട്ടിയയും. എന്നാല്‍ വരുണ്‍ ടീമിനൊപ്പമില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

 

Top