ടി 20; വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ഇന്നിറങ്ങും

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ടി 20 രാത്രി 7 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ആദ്യമത്സരം വിജയിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റം ഉണ്ടാകില്ല. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രംഗത്തെത്തി.

മധ്യനിരയില്‍ കളിക്കുന്ന കളിക്കാരനില്‍നിന്ന് ഓള്‍ റൗണ്ട് മികവാണ് ടീം പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് വെങ്കടേഷ് അയ്യരെ അന്തിമ ഇലവനില്‍ കളിപ്പിച്ചതെന്നും രോഹിത് ആദ്യ ടി20ക്കുശേഷം പറഞ്ഞു.

ശ്രേയസ് അയ്യരെ പോലുള്ള കളിക്കാരനെ പുറത്തിരുത്തുക ബുദ്ധിമുട്ടേറിയ തിരുമാനമായിരുന്നെങ്കിലും ടീമിന്റെ താല്‍പര്യം കണക്കിലെടുത്താണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് രോഹിത് പറഞ്ഞു. ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഓള്‍ റൗണ്ടറെയാണ് മധ്യനിരയിലേക്ക് നോക്കുന്നത്. അതാണ് ടീമിന്റെ ആവശ്യവും. ശ്രേയസ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ ഇത് ആരോഗ്യപരമായ മത്സരമായി എടുക്കുമെന്നും രോഹിത് പറഞ്ഞു.

 

 

Top