ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം; ലക്ഷ്യം 174 റണ്‍സ്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടിട്വന്റിയില്‍ ജയിക്കാന്‍ പതിനേഴ് ഓവറില്‍ 174 റണ്‍സ് വേണ്ട ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടം. ശിഖര്‍ ധവാന്‍ 42 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് ശര്‍മ ( എട്ട് പന്തില്‍ നിന്ന് ഏഴ്), കെ.എല്‍. രാഹുല്‍ (12 പന്തില്‍ നിന്ന് 13), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി (എട്ട് പന്തില്‍ നിന്ന് നാല് റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

പന്തും ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ അടിയുടെ ബലത്തില്‍ ഇരുപത് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

Top