ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് 4 റണ്‍സ് തോല്‍വി; ഓസീസിന് പര്യടനത്തിന് തുടക്കം

സ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇന്ത്യയ്ക്ക് ആതിഥേയര്‍ക്കെതിരെ നാല് റണ്‍സ് തോല്‍വി. ഇന്ത്യയ്ക്ക് പതിനേഴ് ഓവറില്‍ 174 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍, ശിഖര്‍ ധവാന്റെ കൂറ്റനടി ഉണ്ടായിട്ടും ഇന്ത്യയ്ക്ക് നിശ്ചിത പതിനേഴ് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് നേടാനായത്.

ശിഖര്‍ ധവാന് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഓസീസ് പേസിനെ ചെറുക്കാനായത്. ധവാന്‍ 42 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് ശര്‍മ ( എട്ട് പന്തില്‍ നിന്ന് ഏഴ്), കെ.എല്‍. രാഹുല്‍ (12 പന്തില്‍ നിന്ന് 13), ക്യാപ്റ്റന്‍ വിരാട് കോലി (എട്ട് പന്തില്‍ നിന്ന് നാല് റണ്‍സ്), ഋഷ് പന്ത് (പതിനഞ്ച് പന്തില്‍ ഇരുപത്), ദിനേഷ് കാര്‍ത്തിക് (13 പന്തില്‍ 30) കൃണാല്‍ പാണ്ഡ്യ (നാല് പന്തില്‍ രണ്ട് റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Top