ട്വന്റി 20 ; ഇന്ത്യന്‍ വിജയത്തില്‍ പാക്കിസ്ഥാന് ഒന്നാം റാങ്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ തകര്‍പ്പന്‍ വിജയം സന്തോഷിപ്പിക്കുന്നത് പാക്കിസ്ഥാന്‍ ടീമിനെക്കൂടിയാണ്.

മത്സരത്തിലെ തോല്‍വിയോടെ ട്വന്റി20 റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി പാക്കിസ്ഥാന്‍ ഒന്നാമതെത്തി.

124 റേറ്റിങ്ങുമായാണ് പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. 121 റേറ്റിങ്ങല്‍ ന്യൂസിലന്‍ഡിനെ ഒതുക്കി

പരമ്പര തോല്‍ക്കേണ്ടി വന്നാല്‍ കിവികള്‍ രണ്ടാം സ്ഥാനത്തു നിന്നും താഴെയിറങ്ങേണ്ടി വരും.

അതേസമയം, ജയിച്ചെങ്കിലും ഇന്ത്യ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.

പരമ്പരയില്‍ തുടര്‍ ജയം നേടിയാലും ഇന്ത്യയ്ക്കു ഒന്നാമതെത്താനാകില്ല.

Top