ടി-20: സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിൽ വിമർശനവുമായി ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തിനുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ സൂര്യകുമാറിന്റെ വിധി എന്ന് ഗംഭീർ പറഞ്ഞു.

“30 വയസ്സായാൽ അരക്ഷിതാവസ്ഥ ആരംഭിക്കാൻ തുടങ്ങി. മനീഷ് പാണ്ഡെയ്ക്ക് സംഭവിച്ചത് നോക്കൂ. ആരും അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നില്ല. സഞ്ജുവിനെ നോക്കൂ. അദ്ദേഹം എവിടെയാണെന്ന് പോലും ആരും ചോദിക്കുന്നില്ല. അരങ്ങേറിയാൽ കുറച്ച് മത്സരങ്ങളിലെങ്കിലും അവസരം നൽകണം.ഇനിയൊരിക്കൽ സൂര്യകുമാറിനെ പരിഗണിക്കണമെങ്കിൽ എന്ത് ചെയ്യും? കുറച്ച് മത്സരങ്ങളിൽ അവസരം നൽകണം.”- ഗംഭീർ വ്യക്തമാക്കി.

അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. മൂന്നാം മത്സരത്തിൽ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 156 റൺസാണ് നേടിയത്.

Top