ട്വന്റി20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഓസ്‌ട്രേലിയക്ക് ലോക റെക്കോഡ് വിജയം

australia-win

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. ട്വന്റി20 ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ഒരു ടീം വിജയിക്കുന്നത്.

ന്യൂസീലന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് നേടിയത്. എന്നാല്‍ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഏഴു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. 54 പന്തില്‍ 105 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പ്രകടനമാണ് ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

Top