ട്വന്റി20 പരമ്പര; രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് , 212 റണ്‍സ് നേടി ന്യൂസിലണ്ട്

ന്ത്യക്കെതിരായ ട്വന്റി20 പരമ്പരയില്‍ ബാറ്റിങ്ങ് തിരഞ്ഞെടുത്ത ന്യൂസിലണ്ടിന് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 212 റണ്‍സാണ് ന്യൂസിലണ്ട് നേടിയത്. മണ്‍റോയും സെയ്‌ഫെര്‍ട്ടും ചേര്‍ന്ന് ന്യൂസിലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ നിന്നുമാത്രം 66 റണ്‍സ് നേടിയ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ 80 റണ്‍സ് റണ്‍സ് നേടി . സെയ്‌ഫെര്‍ട്ട് 25 പന്തില്‍ 43 റണ്‍സ് നേടി പുറത്തായപ്പോള്‍ മണ്‍റോ 40 പന്തില്‍ 72 റണ്‍സ് നേടി അഞ്ച് ഫോറും അഞ്ച് സിക്‌സും മണ്‍റോയുടെ ബാറ്റില്‍ നിന്നും പിറന്നു.

ക്യാപ്റ്റന്‍ വില്യംസണ്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ ഡി ഗ്രാന്‍ഡ്‌ഹോം 16 പന്തില്‍ 30 ഉം ഡാരില്‍ മിച്ചല്‍ 11 പന്തില്‍ 19 ഉം റോസ് ടെയ്‌ലര്‍ 7 പന്തില്‍ 14 ഉം റണ്‍സ് നേടി . നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന് മാത്രമെ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞുള്ളു.

Top