t-twenty chris gayle completed 10000 runs

രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 28 പന്തില്‍ 60 റണ്‍സുമായി ബാറ്റിങ് തുടരുന്ന ക്രിസ് ഗെയ്ലിന്റെ മികവില്‍ ബാംഗ്ലൂര്‍ പത്ത് ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. ഏഴു സിക്സും മൂന്നു ഫോറുമായി കളം നിറഞ്ഞ് കളിക്കുന്ന വിന്‍ഡീസ് താരം 10,000 റണ്‍സ് പിന്നിട്ടു. ടിട്വന്റിയില്‍ പതിനായിരം റണ്‍സ് പിന്നിടുന്ന ആദ്യ താരമാണ് ഗെയ്ല്‍.

ഗെയ്ലിനൊപ്പം ക്രീസിലുള്ള കോലി 35 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ട്. ഇടയ്ക്ക് രവീന്ദ്ര ജഡേജയുടെ പന്തില്‍ ബ്രണ്ടന്‍ മക്കല്ലം പിടിച്ച് ഗെയ്ല്‍ പുറത്താകലിന്റെ വക്കിലെത്തിയതാണ്. എന്നാല്‍ മക്കല്ലത്തിന്റെ തൊപ്പി ബൗണ്ടറി ലൈനില്‍ തൊട്ടതോടെ ഗെയ്ല്‍ രക്ഷപ്പെടുകയായിരുന്നു.

Top