കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നിര്‍ത്തണമെന്ന് ടി സിദ്ദിഖ്

കോഴിക്കോട്: ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കരുതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കി പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ല. സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സമീപനവും പദ്ധതിയുമാണ് കെ. സുധാകരന്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടന പ്രക്രിയ എല്ലാ സന്ദര്‍ഭത്തിലും കോണ്‍ഗ്രസില്‍ ഒരു വിഷമകരമായ സാഹചര്യം ഉണ്ടാക്കാറുണ്ടെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പരസ്യ വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡി.സി.സി. അധ്യക്ഷ പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Top