കെ.പി. അനില്‍കുമാറിനെയും സി.പി.ഐ.എമ്മിനെയും പരിഹസിച്ച് ടി. സിദ്ദിഖ്

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെയും കെ.പി. അനില്‍കുമാറിനെയും പരിഹസിച്ച് ടി. സിദ്ദിഖ് രംഗത്ത്. ശുദ്ധീകരണത്തിനായി മാലിന്യങ്ങള്‍ പുറംതള്ളേണ്ടി വരുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കിന് അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതമാകും. അത്തരത്തിലുള്ള മാലിന്യങ്ങള്‍ ഏറ്റെടുക്കാന്‍ ആരെങ്കിലും തയാറാവുന്നെങ്കില്‍ അത് നല്ല കാര്യമായി കരുതണം. അവരെ അഭിനന്ദിക്കുകയും വേണമെന്ന് ടി. സിദ്ധിഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇപ്പോള്‍ പുഴകള്‍ നേരിടുന്ന ഏററവും വലിയ പ്രശ്‌നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങള്‍… പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങള്‍, രാസവസ്തുക്കള്‍ ഒഴുക്കിവിടല്‍, പ്ലാസ്റ്റിക്കും സര്‍വമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മള്‍…? പ്രകൃതിയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണ്. നമ്മുടെ തന്നെ മരണമാണ്. ജലമില്ലാഞ്ഞാല്‍ എന്തു സംസ്‌കാരവും എന്തു ജീവിതവും എന്തു ജീവനും?

”എന്നാല്‍, ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ശുദ്ധീകരണത്തിനായി മാലിന്യങ്ങള്‍ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണ്. മുന്നോട്ടുള്ള പോക്കിനു അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ആ മാലിന്യം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാവുന്നുവെങ്കില്‍ അത് നല്ല കാര്യമായി കരുതണം… അവരെ നമ്മള്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്..

 

Top