ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകന് മർദനം

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകനെ മർദിച്ച് കർണാടക പൊലീസ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് എതിരായ ‘പേ സി എം (paycm) എന്ന ടീഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.

ബസവരാജ് ബൊമ്മെയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധമായിരുന്നു പേ സിഎം ക്യാമ്പയിൻ. ഈ പ്രതിഷേധത്തിന്റെ ഭാഗമായുള്ള ടീഷർട്ട് ധരിച്ചാണ് പ്രവർത്തകൻ എത്തിയത്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്ന പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.

പ്രവർത്തകനെ തല്ലുന്നതും നിർബന്ധിച്ച് ടീഷർട്ട് അഴിപ്പിക്കുന്നതുമായ വിഡിയോ കോൺഗ്രസ് നേതാക്കൾ പങ്കുവച്ചിട്ടുണ്ട്. സർക്കാർ ടെൻഡറുകൾ അനുവദിച്ചു നൽകാൻ വൻതുക കൈപ്പറ്റുന്നതായുള്ള അഴിമതി ആരോപണം ഉയർന്നതോടെയാണ് ബൊമ്മയ്ക്കെതിരെ പേസിഎം പ്രതിഷേധം കോൺഗ്രസ് സംഘടിപ്പിച്ചത്.

Top