മരണം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് ടി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: മരണം വരെ താന്‍ കോണ്‍ഗ്രസായിരിക്കുമെന്നും സീറ്റില്ലെന്ന പേരില്‍ ബിജെപിയിലേക്കു പോകില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്. ബിജെപിയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ തന്റെ നേതാവിന്റെ ഓഫിസിലുള്ളയാളാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

കഴക്കൂട്ടത്ത് ബിജെപിയുടെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായി ശരത്ചന്ദ്ര പ്രസാദ് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

Top