പുനലൂര്‍ തീയറ്ററില്‍ പോലീസും മദ്യപന്മാരും തമ്മില്‍ സംഘര്‍ഷം

Attack

പുനലൂര്‍: കൊല്ലം പുനലൂര്‍ രാംരാജ് തീയറ്ററില്‍ മദ്യപന്മാരും പോലീസും തമ്മില്‍ സംഘര്‍ഷം. പുനലൂരില്‍ ഒടിയന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന രാംരാജ് തീയറ്ററിലാണ് മദ്യപിച്ച് എത്തിയ സംഘം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇവര്‍ സ്ത്രീകളെ ശല്യം ചെയ്തതോടെ തീയറ്റര്‍ മാനേജര്‍ പൊലീസിനെ വിവരം അറിയിച്ചു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് വന്നപ്പോഴാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. സ്റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ പൊലീസ് ശ്രമിച്ചതോടെ യുവാക്കള്‍ ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. റോഡില്‍ വച്ച് പൊലീസിനെ മര്‍ദിക്കാനാണ് യുവാക്കള്‍ ശ്രമിച്ചത്.

കുറച്ച് പേരെ പൊലീസ് വാഹനത്തിന് കയറ്റിയ ശേഷവും കുറച്ച് പേര്‍ കൂടി നിന്ന് പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി പ്രശ്‌നമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടമണ്‍ സ്വദേശികളായ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്.

Top