t.padmanabhan says about law academy issue

കോഴിക്കോട്: ഹൈദരാബാദിലെയും ജെഎന്‍യുവിലേയും പ്രശ്‌നങ്ങള്‍ കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമിയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാതിരിക്കരുതെന്ന് എഴുത്തുകാരന്‍ ടി.പദ്മനാഭന്‍.കോഴിക്കോട് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോ അക്കാദമിയിലെ വെമുലമാരെ അധികൃതര്‍ കാണാതിരിക്കരുത്. ഡല്‍ഹിയിലേയും ഹൈദാരാബാദിലേയും പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നില്ല. അവയെല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. എന്നാല്‍ അധികൃതര്‍ ലോ അക്കാദമിയിലും ആത്മഹത്യ നടക്കാന്‍ കാത്തിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

Top