ടി. പത്മനാഭന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പയ്യന്നൂര്‍: കോവിഡിനെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഥാകൃത്ത് ടി. പത്മനാഭനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില ഗുരുതരമല്ലെന്ന് പ്രത്യേക കോവിഡ് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. 91 വയസ്സുള്ള അദ്ദേഹത്തിന് കോവിഡിനൊപ്പം പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും പനിയും ജലദോഷവും പ്രതിസന്ധിയായുണ്ട്. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും നേരത്തെതന്നെ ചികിത്സയിലുമാണ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് 94 ശതമാനമാണുള്ളത്.

Top