t.p sreenivasan attack; kodiyeri

തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനിടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ മര്‍ദ്ദിച്ചത് അംഗീകരിക്കാനാവാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റം ചെയ്ത എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെ,എസ്.ശരതിനെതിരെ എസ്.എഫ്.ഐ നടപടി സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖല സ്വകാര്യവത്കരിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമായിരുന്നു കോവളത്ത് കണ്ടത്. സമ്മേളനത്തിന് എത്തിയവര്‍ക്ക് സുരക്ഷിതമായി പോവാന്‍ സാഹചര്യം ഒരുക്കിയിരുന്നു. എന്നാല്‍, ടി.പി.ശ്രീനിവാസന്‍ സമരക്കാര്‍ക്കിടയിലേക്ക് വന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

പ്രകോപനപരമായ സാഹചര്യം ഉണ്ടായാലും വ്യക്തിപരമായി ഒരാളെ ആക്രമിക്കുന്നത് ശരിയല്ല എന്ന് തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. ഈ സംഭവം സമരത്തിന്റെ ശക്തി ചോര്‍ത്തുകയായിരുന്നു, ശ്രീനിവാസനെ ആക്രമിച്ച സംഭവം സമരത്തിന് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും കോടിയേരി പറഞ്ഞു.

Top