സെന്‍കുമാറിനെ നിയമിക്കാത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

സെന്‍കുമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അ്രടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്നു എം ഉമ്മര്‍ ആരോപിച്ചു.

കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിച്ച എം ഉമ്മറിനെയും മുഖ്യമന്ത്രി പരിഹസിച്ചു. സാധാരണ നല്ല രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ് ഉമ്മര്‍. എന്നാല്‍, ഇത്തവണ വളരെ പരിതാപകരമായ വിഷയമാണ് അദ്ദേഹം അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സെന്‍കുമാറിന്റെ നിയമനം സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും സഭ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് അദ്ദേഹം വ്യക്തമാക്കി.

Top