കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് ടി.പി. പീതാംബരന്‍

peethambaran

തിരുവനന്തപുരം: ഇടതു മുന്നണി വിട്ട മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍. എന്നാൽ കാപ്പനോട് മുഖ്യമന്ത്രി മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും ഇടതുമുന്നണിയില്‍ തുടരുന്നത് ആശയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പീതാംബരന്‍ വ്യക്തമാക്കി. ജയിച്ച സീറ്റ് തോറ്റവര്‍ക്ക് കൊടുത്തത് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. മാണി സി. കാപ്പന്‍ പോയത് പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ യുഡിഎഫ് നേതാക്കള്‍ കാപ്പനെ സ്വീകരിക്കും. പ്രവര്‍ത്തകര്‍ക്കൊപ്പം പരമാവധി നേതാക്കളെയും പരിപാടിയില്‍ എത്തിക്കാനാണ് കാപ്പന്റെ നീക്കം.

Top