പാലാരിവട്ടം മേല്‍പ്പാലം അഴിമതി ; നാല് പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാല് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എ.ജി.എം എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നിപോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അഴിമതിയില്‍ ടി ഒ സൂരജിന്റ പങ്ക് കൂടുതല്‍ വ്യക്തമാക്കി വിജിലന്‍സ് പുതുക്കിയ സത്യവാങ്മൂലം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിക്കും.

സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മന്ത്രി ഇറക്കിയ ഉത്തരവില്‍ ഒപ്പുവെക്കുകമാത്രമാണ് താന്‍ ചെയ്തതെന്നാണ് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് നിലപാട്.

Top