തന്റെ ജീവിതം സിനിമയാക്കേണ്ടതില്ലെന്ന് നടരാജൻ

സ്ട്രേലിയന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ താരമാണ് ടി. നടരാജന്‍. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരക്കാരനായി ടീമിലിടം നേടിയ നടരാജന്‍, ചരിത്രത്തിലാദ്യമായി ഒരു പരമ്പരയിലെ ഏകദിന, ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. തന്റെ സ്വതസിദ്ധമായ ബൗളിങ് പ്രകടനത്തിലൂടെ മൂന്നു ഫോര്‍മാറ്റിലും തിളങ്ങാൻ നടരാജന് കഴിഞ്ഞിരുന്നു.

അതിസാധാരണമായ കുടുംബത്തിൽ ജനിച്ച് രാജ്യത്തിൻറെ തന്നെ അഭിമാനമായി ഉയർന്ന നടരാജന്റെ ജീവിതം സിനിമയാക്കുന്നതിനുള്ള ശ്രമത്തിലാണ് തമിഴിലെയും ബോളിവുഡിലെയും നിര്‍മാതാക്കളും സംവിധായകരും. ഇതിനായി പലരും നടരാജനെ സമീപിച്ചതായാണ് റിപ്പോർട്ട്.

എന്നാല്‍ തന്റെ ജീവിതം സിനിമയാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് നടരാജന്‍. ക്രിക്കറ്റില്‍ തനിക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അത് മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് നടരാജന്റെ നിലപാട്. തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള ചിന്നപ്പംപെട്ടിയിലെ ഗ്രാമത്തിൽ ജനിച്ച നടരാജന്റെ അച്ഛന്‍ തങ്കരസു നെയ്ത്തുകാരനാണ്. അമ്മയ്ക്ക് ചിക്കന്‍ വറുത്തുനല്‍കുന്ന കടയുമുണ്ട്.

Top